Techno
മീഡിയടെക് ഡൈമെന്‍സിറ്റി 7050 എസ്ഒസിയോടെ ലാവ അഗ്നി 2 5ജി ഇന്ത്യയിലേക്ക്
8 ജിബി റാം, 128 ജിബി സ്റ്റോറേജ്, മീഡിയടെക് ഡൈമെന്‍സിറ്റി ചിപ്സെറ്റ് എന്നിവ സഹിതമാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.

ന്യൂഡല്‍ഹി| ലാവ അഗ്നി 2 5ജി സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ലാവ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, മീഡിയടെക് ഡൈമെന്‍സിറ്റി ചിപ്സെറ്റ് എന്നിവ സഹിതമാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. ചിപ്സെറ്റില്‍ ഒരു എആര്‍എം മാലിജി68 ഗ്രാഫിക്സ് യൂണിറ്റും 2.6ജിഎച്ച്ഇസെഡ് വരെ ക്ലോക്ക് ചെയ്യുന്ന രണ്ട് എആര്‍എം കോര്‍ട്ടെക്‌സ്എ78 പ്രോസസറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഒക്ടാ-കോര്‍ സിപിയുവും ഉള്ളതായി പറയപ്പെടുന്നു.
2021 നവംബറില്‍ പുറത്തിറങ്ങിയ ലാവ അഗ്നി 5ജി യുടെ പിന്‍ഗാമിയായാണ് ലാവ അഗ്നി 2 5ജി എത്തുന്നത്. ലാവ അഗ്നി 5ജിയ്ക്ക ഒരു മീഡിയാടെക് ഡൈമെന്‍സിറ്റി 810 എസ്ഒസി ആണ് കരുത്ത് പകരുന്നത്. ലാവ അഗ്നി 2 5ജി, മീഡിയടെക് പ്രോസസര്‍ ഓണ്‍ബോര്‍ഡില്‍ ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിന്റെ കൃത്യമായ ലോഞ്ച് തീയതിയും മറ്റ് സവിശേഷതകളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
8 ജിബി റാമിന് പുറമെ, ലാവ അഗ്‌നി 2 5 ജിക്ക് 44 ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യാനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 90എച്ച്ഇസെഡ് റിഫ്രഷ് നിരക്കുള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണിന് ലഭിക്കുക.