Connect with us

Kozhikode

ചുരത്തിലെ മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍

സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ചുരത്തിലകപ്പെട്ട യാത്രക്കാര്‍ക്കും മറ്റും കുടിവെള്ളമുള്‍പ്പെടെയുള്ളവ വിദ്യാര്‍ഥികള്‍ എത്തിച്ചു നല്‍കി.

Published

|

Last Updated

എന്‍ എസ് എസ് വളണ്ടിയര്‍മാരെ ആദരിച്ചപ്പോള്‍

അടിവാരം | കഴിഞ്ഞ ദിവസം താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം വ്യൂ പോയിന്റില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി എന്‍ എസ് എസ് വളണ്ടിയര്‍മാരായ മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. അപകടമുണ്ടായ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തെത്തുകയും ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയുമായിരുന്നു വിദ്യാര്‍ഥികള്‍.

കൂടാതെ മാധ്യമപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഗതാഗതം സ്തംഭിച്ചത് മൂലം പ്രതിസന്ധിയിലായ കുട്ടികള്‍, സ്ത്രീകള്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോ കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കുടിവെള്ളവും മറ്റും എത്തിച്ചു നല്‍കി.

വിദ്യാര്‍ഥികളുടെ സമയോചിത ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ടി സിദ്ധിഖ് എം എല്‍ എ അടക്കമുള്ള ആളുകള്‍ അറിയിച്ചു. വിദ്യാര്‍ഥികളെ മര്‍കസ് ലോ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

 

Latest