Connect with us

National

ഭൂമി കുംഭകോണം: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് ഇ ഡി പുതിയ സമന്‍സ് അയച്ചു

ഭൂമി കുംഭകോണ കേസില്‍ ജനുവരി 20ന് ഇ ഡി സോറന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു

Published

|

Last Updated

റാഞ്ചി | ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് ഇ ഡി പുതിയ സമന്‍സ് അയച്ചു. ജനുവരി 29 നോ 30 നോ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇ ഡി സോറനെ അറിയിച്ചു. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കില്‍ ഇ ഡി സോറനെ സമീപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ജനുവരി 25 ന് സമന്‍സിന് മറുപടി നല്‍കിയിരുന്നുവെന്ന് സോറനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇ ഡി അയച്ച സമന്‍സ് തനിക്ക് ലഭിച്ചെന്നും അതിന് മറുപടി നല്‍കിയെന്നും സോറൻ പറഞ്ഞു. മാർച്ച് വരെ തനിക്ക് സമയമില്ലെന്നും അതിനാൽ ജനുവരി 29-നോ 31-നോ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും സോറൻ മറുപടി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ, ജനുവരി 20ന് ഇഡി മുഖ്യമന്ത്രി ഹേമന്ത് സോറനെ അദ്ദേഹത്തിന്റെ വസതിയിലെത്തി 7 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താൻ ഭയപ്പെടുന്നില്ലെന്നും വെടിയുണ്ടകളെ നേരിടുമെന്നും ചോദ്യം ചെയ്യലിന് ശേഷം വസതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞിരുന്നു.

Latest