Kuwait
അംഗപരിമിതര്‍ക്ക് ചികിത്സ സൗജന്യമാക്കി കുവൈത്ത്
അംഗപരിമിതരുടെ അവകാശങ്ങള്‍ സംബന്ധിച്ച് 2010 ലെ എട്ടാം നമ്പര്‍ നിയമ പ്രകാരമുള്ള തീരുമാനമാണ് നടപ്പിലാക്കുന്നത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി മുതല്‍ അംഗപരിമിതര്‍ക്ക് സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. അംഗപരിമിതരുടെ അവകാശങ്ങള്‍ സംബന്ധിച്ച് 2010 ലെ എട്ടാം നമ്പര്‍ നിയമ പ്രകാരമുള്ള തീരുമാനമാണ് നടപ്പിലാക്കുന്നത്.
ഇതിലൂടെ രാജ്യത്തെ അംഗപരിമിതരായ ആര്‍ക്കും ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഇനി മുതല്‍ ഫീസ് നല്‍കേണ്ടതില്ല.
ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.
---- facebook comment plugin here -----