Pathanamthitta
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; അമ്പതോളം പേര്‍ക്ക് പരുക്ക്
രണ്ട് ബസിന്റെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു
പമ്പ | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ചക്കുപാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ശബരിമല സ്‌പെഷല്‍ ബസും നിലക്കലില്‍ നിന്ന് പമ്പയിലേക്ക് വന്ന ചെയിന്‍ സര്‍വീസ് ജന്‍ റം ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസിന്റെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. രണ്ട് ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ നല്‍കി.
സാരമായി പരുക്കേറ്റ 16 പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെയിന്‍സര്‍വീസ് ബസില്‍ ഏതാനും കെഎസ്ആര്‍ടിസി ജീവനക്കാരുമുണ്ടായിരുന്നു.
അന്ധ്രപ്രദേശ് നഗരി തിരുപ്പതി സ്വദേശികളായ മംഗളം (10), സത്യം (72), രാമറാവു (52), നാഗ രാജ് (50) മഹേഷ് (20) വാസു (35) ഗുണശേഖരന്‍ (28) ദാമോദരന്‍ (32) ഹര്‍ഷവര്‍ദ്ധന്‍ (26), കര്‍ണാടക സ്വദേശിയായ മാരി ഗൗഢ (66), തെലുങ്കാന സ്വദേശിയായ രാജു (41) ബസ് ജീവനക്കരായ നെയ്യാന്‍ റ്റി കര സ്വദേശി കൃഷ്ണകുമാര്‍ (52) , പെരുന്തല്‍മണ്ണ സ്വദേശി വിവേക് (31), നെയ്യാറ്റിന്‍കര സ്വദേശി ബിനു, രാമേന്ദ്രന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



