Connect with us

mumbai test

62 റണ്‍സിന് ഓള്‍ ഔട്ടായി കിവീസ്; ഇന്ത്യക്ക് 332 റണ്‍സ് ലീഡ്

ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി കിവീസിന്റെ അജാസ് പട്ടേല്‍ ചരിത്രം രചിച്ചു.

Published

|

Last Updated

മുംബൈ | ആര്‍ അശ്വിന്റെയും മുഹമ്മദ് സിറാജിന്റെയും തീപാറും ബോളിംഗില്‍ വെറും 62 റണ്‍സിന് കൂടാരം കയറി ന്യൂസിലാന്‍ഡ്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 325 എന്ന സ്‌കോറിനുള്ള മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവീസ് കുറഞ്ഞ റണ്‍സിന് പുറത്താകുകയായിരുന്നു. ഇന്ത്യക്ക് 332 റണ്‍സിന്റെ ലീഡ് ലഭിച്ചു.

രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാത 69 റണ്‍സ് ഇന്ത്യ നേടി. മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര എന്നിവരാണ് ക്രീസിലുള്ളത്. കിവീസ് ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ ടോം ലതമും കൈല്‍ ജാമീസണുമാണ് രണ്ടക്കം കടന്നത്. മൂന്ന് പേര്‍ സംപൂജ്യരായി. ആര്‍ അശ്വിന്‍ നാലും മുഹമ്മദ് സിറാജ് മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും ജയന്ത് യാദവ് ഒന്നും വിക്കറ്റെടുത്തു.

രണ്ടാം ഇന്നിംഗ്‌സില്‍ മായങ്ക് അഗര്‍വാള്‍ 38ഉം ചേതേശ്വര്‍ പുജാര 29ഉം റണ്‍സെടുത്തു. അതിനിടെ, ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി കിവീസിന്റെ അജാസ് പട്ടേല്‍ ചരിത്രം രചിച്ചു. ഇതോടെ, ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റും നേടുന്ന മൂന്നാമനായിരിക്കുകയാണ് അജാസ് പട്ടേല്‍. ആസ്‌ത്രേലിയയുടെ ജിം ലാകറും ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Latest