Connect with us

Kerala

പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പ്രതിക്ക് ഇരട്ട ജീവപര്യന്തം

പ്രതി മരണം വരെ ജയിലിൽ കഴിയണമെന്ന് കോടതി

Published

|

Last Updated

കാസർകോട് | കാഞ്ഞങ്ങാട് പടന്നക്കാട് പത്ത് വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി പീഡനക്കെസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ . കുടക് സ്വദേശി സൽമാനെയാണ് ഹോസ്‌ദുർഗ് ഫാസ്‌റ്റ്‌ ട്രാക്ക്‌ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്ന് കോടതി വിധിച്ചു. ഹോസ്‌ദുർഗ് ഫാസ്‌റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് പി എം സുരേഷാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.

ശനിയാഴ്ച കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ സലീമിന്റെ സഹോദരി സുഹൈബയെയും കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഇവർക്ക് ഒരു ദിവസം തടവും 1000 രൂപ പിഴയും കോടതി വിധിച്ചു.

2024 മേയ് 15ന് പുലർച്ചെയാണ് പീഡനം നടന്നത്. ക്ഷീരകര്‍ഷകനായ കുട്ടിയുടെ മുത്തച്ഛന്‍ അതിരാവിലെ വാതില്‍ ചാരിവെച്ച് പാല്‍ കറക്കാനായി പോയ സമയത്ത് ഒളിഞ്ഞിരുന്ന പ്രതി വീടിനകത്തുകടന്ന് ഉറങ്ങിക്കിടന്ന 10 വയസ്സികാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest