Kerala
കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി
താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പുടമ ഹര്‍ഷാദിനെയാണ് വയനാട് വൈത്തിരിയില്‍ കണ്ടെത്തിയത്.

കോഴിക്കോട് | തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പുടമ ഹര്‍ഷാദിനെയാണ് വയനാട് വൈത്തിരിയില്‍ കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ വൈത്തിരിയിലെ ബൈക്ക് കടയ്ക്കു സമീപം ഇറക്കിവിടുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് സൂചന.
പറമ്പില്‍ ബസാര്‍ ചെറുവറ്റ ഒടിപുനത്ത് ഹര്‍ഷാദ് (33)നെ കാണാനില്ലെന്ന് ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നത്.
ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
---- facebook comment plugin here -----