Ongoing News
കേരള മുസ്‌ലിം ജമാഅത്ത് സോൺ മീലാദ് റാലികൾ പ്രൗഢമായി
ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു

മലപ്പുറം | തിരുവസന്തം 1500 മീലാദ് കാമ്പയിൻ്റെ ഭാഗമായി ജില്ലയിലെ 23 കേന്ദ്രങ്ങളിൽ കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടന്ന മീലാദ് സന്ദേശ റാലികൾ പ്രൗഢമായി. സോൺ ആസ്ഥാന കേന്ദ്രങ്ങളിൽ നടന്ന റാലിയിൽ പ്രസ്ഥാന കുടുംബത്തിലെ ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സിയാറത്തും തുടർന്ന് നടന്ന മൗലിദ് പാരായണത്തിനും ശേഷമാണ് റാലികൾക്ക് തുടക്കമായത്. ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹിമാൻ സഖാഫി , മുഹമ്മദ് ഹാജി മൂന്നിയൂർ,ബശീർ ഹാജി പടിക്കൽ, അലവിക്കുട്ടി ഫൈസി എടക്കര , ബഷീർ ചെല്ലക്കൊടി, ജമാൽ കരുളായി, സയ്യിദ് കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ , സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, കെ.ടി. ത്വാഹിർ സഖാഫി , പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി എസ് കെ ദാരിമി എടയൂർ, സി കെ യു മൗലവി മോങ്ങം, യുസുഫ് ബാഖവി മാറഞ്ചേരി, അലിയർ ഹാജി കക്കാട് വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
---- facebook comment plugin here -----