Kerala
കേരള എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷ ഇന്ന്
1,23,624 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.

തിരുവനന്തപുരം | കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ഇന്നു നടക്കും. പരീക്ഷാ ഹാളിലേക്ക് രാവിലെ 9.30 മുതല്‍ പ്രവേശനം അനുവദിക്കും. പ്രത്യേക ഡ്രസ് കോഡില്ല.സംസ്ഥാനത്തിനകത്തും ദുബൈ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുമായി 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.1,23,624 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
രാവിലെ 10 മുതല്‍ 12.30 വരെ ആദ്യ പേപ്പറായ ഫിസിക്‌സ് കെമിസ്ട്രിയും, ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെ രണ്ടാം പേപ്പറായ കണക്ക് പരീക്ഷയും നടക്കും. ആദ്യ പരീക്ഷയ്ക്കുശേഷം പരീക്ഷാകേന്ദ്രത്തിനു പുറത്തുപോയി മടങ്ങിവരുന്നതിന് തടസ്സമില്ല.ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ഇലക്ഷന്‍ ഐഡി, പാസ്‌പോര്‍ട്ട്, 12ാം ക്ലാസ് പരീക്ഷാ ഹാള്‍ ടിക്കറ്റ്, ബേങ്ക് പാസ് ബുക്ക് (എല്ലാം ഫോട്ടോ പതിപ്പിച്ചത്), പഠിച്ച സ്‌കൂളിന്റെ മേധാവിയോ ഗസറ്റഡ് ഓഫിസറോ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഇവയില്‍ ഏതെങ്കിലും ഒന്ന് വിദ്യാര്‍ഥി അഡ്മിറ്റ് കാര്‍ഡിനോപ്പം ഹാജരാക്കണം.