Kerala
56 വര്‍ഷം മുമ്പ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും
പാങ്ങോട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
പത്തനംതിട്ട | ഹിമാചലിലെ മഞ്ഞുമലയില്‍ 56 വര്‍ഷം മുമ്പ് വിമാന അപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഓടാലില്‍ വീട്ടില്‍ തോമസ് ചെറിയാന്റെ (പൊന്നച്ചന്‍) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ബേസ് ക്യാമ്പായ ചണ്ഡീഗഡില്‍ എംബാം ചെയ്ത് വിമാന മാര്‍ഗം നാളെ വൈകിട്ട് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ എത്തിക്കുന്ന മൃതദേഹത്തിന് സൈനികര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
മൃതദേഹം ആംബുലന്‍സില്‍ നാളെ രാവിലെ 10ഓടെ തോമസ് ചെറിയാന്റെ ജ്യേഷ്ഠ സഹോദരന്‍ പരേതനായ വിമുക്തഭടന്‍ തോമസ് മാത്യുവിന്റെ മകന്‍ ഷൈജു മാത്യുവിന്റെ വസതിയില്‍ കൊണ്ടുവരും. തിരുവനന്തപുരത്ത് നിന്ന് സൈനിക ഉദ്യോഗസ്ഥര്‍ അനുഗമിക്കും. ഇവിടെ പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ അന്ത്യശുശ്രൂഷ ചടങ്ങ് നടത്തും. തുടര്‍ന്ന് സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.
ആന്റോ ആന്റണി എം പി ഇന്നലെ തോമസ് മാത്യുവിന്‍ഫെ വീട്ടിലെത്തി. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള നാളെ ഉച്ചയ്ക്ക് രണ്ടിന് തോമസ് ചെറിയാന്റെ ബന്ധുക്കളെ കാണും.