Pathanamthitta
കന്നുകാലികളിലെ മൈക്രോചിപ്പ് സംവിധാനം പഠിക്കാന്‍ കേന്ദ മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി ഓമല്ലൂരില്‍
പദ്ധതിയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും കര്‍ഷകരില്‍ നിന്നും മനസ്സിലാക്കി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുകയാണ് സന്ദര്‍ശനോദ്ദേശ്യം.

പത്തനംതിട്ട | ജില്ലയില്‍ കന്നുകാലികളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മൈക്രോ ചിപ്പ് സംവിധാനമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(ആര്‍ എഫ് ഐ ഡി)യെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സര്‍ബേശ്വര്‍ മാഞ്ചി ഓമല്ലൂരില്‍ എത്തി.മൃഗസംരക്ഷണ വകുപ്പ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രൊജക്റ്റ് ആയി ആര്‍ എഫ് ഐ ഡി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പദ്ധതി പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കിയത്.
കര്‍ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ പദ്ധതിയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും കര്‍ഷകരില്‍ നിന്നും മനസ്സിലാക്കി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുകയാണ് സന്ദര്‍ശനോദ്ദേശ്യം. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സന്‍ വിളവിനാല്‍, കേരള മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ കെ ബേബി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയല്‍ ജോണ്‍, ഡോ. രാജേഷ് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എം ജി അജിത്, പി ആര്‍ ഓ ഡോ. എബി കെ എബ്രഹാം, ഡോ. ജാന്‍കി ദാസ്, ഡോ. ശുഭ പരമേശ്വരന്‍, ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ഡാനിയല്‍ കുട്ടി, അബ്ദുല്‍ സലാം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.