Connect with us

International

കാന്തപുരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കുടിക്കാഴ്ച നടത്തി

സുഡാനില്‍ നടക്കുന്ന മീലാദ് കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയതായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ --

Published

|

Last Updated

ഖാര്‍തൂം  | ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനില്‍ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കുടിക്കാഴ്ച നടത്തി. ഇന്ത്യയും സുഡാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ അടുത്തറിയാനും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരമുണ്ടായി .

കൊവിഡ് നിയന്ത്രണങ്ങള്‍ ലഘുകരിച്ച സഊദിയിലേക്ക് ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാനം ആരംഭിക്കുക, കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ വികസനം, എമിറേറ്റ്‌സ് അടക്കമുള്ള വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള നടപടി ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.
സുഡാനില്‍ നടക്കുന്ന മീലാദ് കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയതായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

 

 

Latest