Kerala
കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി
ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

കൊച്ചി | കണ്ടല സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ സിപിഐ നേതാവും ബേങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പിഎംഎല്‍എ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു.ഭാസുരാംഗന്റെ ഭാര്യ, മകള്‍, മരുമകന്‍ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ദേശിച്ചു. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.
---- facebook comment plugin here -----