Kasargod
സി പി അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂരിന് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക അവാര്‍ഡ്
നവംബര്‍ 24ന് നടക്കുന്ന ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
ദേളി | മര്‍കസ് ജാമിഉല്‍ ഫുതൂഹ് ചെയര്‍മാനും വ്യവസായ പ്രമുഖനും സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയുമായ സി പി അബ്ദുല്‍ റഹ്മാന്‍ ഹാജി കുറ്റൂരിന് സഅദിയ്യ ഫൗണ്ടറും വ്യവസായ പ്രമുഖനുമായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക പ്രഥമ അവാര്‍ഡ് നല്‍കാന്‍ ജാമിഅ സഅദിയ്യ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
നവംബര്‍ 24ന് നടക്കുന്ന ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവാര്‍ഡ് ദാന പരിപാടിക്ക് അന്തിമ രൂപം നല്‍കി.
സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ഥന നടത്തി. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.