Connect with us

National

ജസ്റ്റിസുമാരായ അലോക് ആരാധെയും വിപുല്‍ പഞ്ചോളിയും ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കും

ഇരുവരുടേയും നിയമനം സംബന്ധിച്ച് കൊളിജീയത്തിലെ തര്‍ക്കത്തിനിടെയാണ് നിയമനം

Published

|

Last Updated

ന്യൂഡല്‍ഹി |  സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ട ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ഇന്ന് സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശിപാര്‍ശ കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിന് പിറകെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

ഇരുവരുടേയും നിയമനം സംബന്ധിച്ച് കൊളിജീയത്തിലെ തര്‍ക്കത്തിനിടെയാണ് നിയമനം. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അലോക് ആരാധെ. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിപുല്‍ എം പഞ്ചോളി. ജസ്റ്റിസ് ബി വി നാഗരത്നയാണ് കൊളിജിയത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാര്‍ശയിലാണ് ജസ്റ്റിസ് ബി വി നാഗരത്‌ന വിയോജിപ്പ് അറിയിച്ചത്. സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്നായിരുന്നു വാദം

സുപ്രീംകോടതിയില്‍ വനിതാ ജഡ്ജിമാരുടെ കുറവും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കൊളിജിയത്തിലെ നാലു ജഡ്ജിമാര്‍ ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തെ പിന്തുണച്ചതോടെ, 4-1 എന്ന നിലയില്‍ കൊളീജിയത്തില്‍ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു

---- facebook comment plugin here -----

Latest