Connect with us

jamia nisamiyya

ജാമിഅ നിസാമിയ്യ ബിരുദ ദാന സമ്മേളനം വെള്ളിയാഴ്ച

ഇന്ത്യൻ ഗ്രാൻഡ്  മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.

Published

|

Last Updated

കോഴിക്കോട് | തെന്നിന്ത്യയിലെ പുരാതന ഇസ്ലാമിക സർവകലാശാലയായ ഹൈദരാബാദ് ജാമിഅ നിസാമിയ്യയിൽ നിന്നും പഠനം പൂർത്തിയാക്കിയ മലയാളികൾക്കുള്ള ബിരുദ ദാനവും സ്ഥാനവസ്ത്ര വിതരണവും വെള്ളിയാഴ്ച മർകസ് നോളജ് സിറ്റിയിൽ നടക്കും. ഇതാദ്യമായായാണ് കേരളത്തിൽ വെച്ച് നിസാമിയ്യ ബിരുദ ദാന പരിപാടികൾ നടക്കുന്നത്.

രാവിലെ ഒമ്പതിന് നടക്കുന്ന പരിപാടി കേരളാ നിസാമീസ് അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് സലാഹുദ്ധീൻ ബുഖാരി നിസാമിയുടെ ആധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ്  മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. നോളേജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.

ജാമിയ നിസാമിയയിലെ പ്രൊഫസർമാരായ മൗലാനാ ഖാലിദ് അസ്ഹരി, മുഫ്തി വാഹിദ് അലി അസ്ഹരി മുഖ്യാതിഥികളായിരിക്കും. മർകസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ. അബ്ദുൽ ഹകീം സഅദി, ഡോ. അബ്ദുൽ ഗഫൂർ നിസാമി, അഡ്വ. തൻവീർ ഉമർ, ഡോ. അബൂബക്കർ നിസാമി, ഡോ. ഫസലുർറഹ്മാൻ നിസാമി പ്രസംഗിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും.