Connect with us

Kozhikode

ജാമിഅ മദീനത്തൂന്നൂര്‍ വിന്റര്‍ സ്‌കൂള്‍ പ്രഖ്യാപിച്ചു

സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലത്തിന്റെ നേതൃത്വത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അഡ്വ. സച്ചിന്‍ ദേവ് എം എല്‍ എ, ഇഹ്‌സാന്‍ ഹാജി മുംബൈ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.

Published

|

Last Updated

കാന്തപുരം | ജാമിഅ മദീനത്തുന്നൂര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന് കീഴില്‍ അഹ്ദല്‍ സാദാത്ത് ചെയര്‍ സംഘടിപ്പിക്കുന്ന ‘വിന്റര്‍ സ്‌കൂള്‍ ഇന്‍ ഹിസ്റ്ററി ആന്‍ഡ് ഡയസ്‌പോറിക് സാദാത്ത് സ്റ്റഡീസ്’ പ്രഖ്യാപിച്ചു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലത്തിന്റെ നേതൃത്വത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അഡ്വ. സച്ചിന്‍ ദേവ് എം എല്‍ എ, ഇഹ്‌സാന്‍ ഹാജി മുംബൈ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.

സയ്യിദ് കുടുംബങ്ങളുടെ ചരിത്രം, സേവനം, സംഭാവനകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള കാമ്പയിനില്‍ ഹിസ്റ്റോഗ്രാം കോണ്‍ക്ലേവ്, അക്കാദമിക് വര്‍ക്ക് ഷോപ്പ്, ഹെരിറ്റേജ് വാക്ക്, സാദാത്ത് ആര്‍ക്കൈവ്, ചാറ്റ് വിത്ത് സ്‌കോളേഴ്‌സ്, ഇന്റേണ്‍ഷിപ്പ് എന്നിവ സംഘടിപ്പിക്കും. ഫെബ്രുവരി മാസം വളപട്ടണത്ത് നടക്കുന്ന സാദാത്ത് സ്റ്റഡീസ് സമ്മിറ്റോടെ വിന്റര്‍ സ്‌കൂള്‍ സമാപിക്കും.

വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടിന് കുറ്റിച്ചിറയില്‍ നടക്കുന്ന ഹെറിറ്റേജ് വാക്ക് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍ (ജിഫ്രി ഹൗസ്) ഉദ്ഘാടനം ചെയ്യും. ജര്‍മനിയിലെ ഹാംബര്‍ഗ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി ആശിര്‍ ബീരാന്‍ നൂറാനി അക്കാദമിക് സെഷന് നേതൃത്വം നല്‍കും.

 

Latest