Connect with us

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി: നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി

8,862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തില്‍ നല്‍കുകയും ആദ്യ ഘട്ടത്തില്‍ 5,000 കോടി രൂപ എടുക്കാന്‍ അനുവദിക്കുകയും ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. 8,862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തില്‍ നല്‍കുകയും ആദ്യ ഘട്ടത്തില്‍ 5,000 കോടി രൂപ എടുക്കാന്‍ അനുവദിക്കുകയും ചെയ്യും.

6,033 കോടി രൂപയാണ് ജല്‍ ജീവന്‍ മിഷന് സംസ്ഥാന സര്‍ക്കാര്‍ നാലുവര്‍ഷംകൊണ്ട് നല്‍കിയത്. ജൂലൈ വരെയുള്ള കണക്ക് പ്രകാരമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യചെലവ് വഹിക്കുന്ന പദ്ധതിക്കായി ഇതുവരെയുള്ള 11,643 കോടി രൂപയില്‍ 5,610 കോടിയാണ് കേന്ദ്രം നല്‍കിയത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ 423 കോടി രൂപ സംസ്ഥാനം ചെലവിട്ടിട്ടുണ്ട്.

2019ല്‍ ആരംഭിച്ച് 2024ല്‍ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2028 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

 

 

 

Latest