Connect with us

Kerala

തിരുവനന്തപുരത്ത് യുവാവ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതായി സംശയം

നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശിയായ 26കാരനാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  കഴിഞ്ഞ മാസം 23ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച യുവാവിന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നതായി സംശയം. നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശിയായ 26കാരനാണ് മരിച്ചത്.

സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇയാളും നെല്ലിമൂട് സ്വദേശിയാണ്. ഈ യുവാവിന്റെ സാമ്പിള്‍ നാളെ പരിശോധനയ്ക്ക് അയക്കും. ഇവര്‍ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയില്‍ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.