International
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു കൊല്ലപ്പെട്ടു
ഡിഗ്രി വിദ്യാര്‍ത്ഥിയായ ശിവാങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടത്.
ടൊറന്റോ| കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു കൊല്ലപ്പെട്ടു. കാനഡയിലെ ടൊറന്റോ സര്‍വ്വകലാശാലയുടെ സ്‌കാര്‍ബറോ കാമ്പസിന് സമീപമാണ് സംഭവം. ഡിഗ്രി വിദ്യാര്‍ത്ഥിയായ ശിവാങ്ക് അവസ്തി(20)യാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ശിവാങ്ക് മരിച്ചു. ഈ വര്‍ഷം ടൊറന്റോയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്.
പ്രതികള്‍ പോലീസെത്തും മുന്‍പ് രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
മലയാളികളടക്കം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠിക്കുന്നത്. കൊലപാതക വിവരം പുറത്ത് വന്നതോടെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. ശിവാങ്ക് അവസ്തിയുടെ കൊലപാതകത്തില്‍ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ചു.

