Connect with us

omicron varient

സ്പുട്‌നിക് വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അവകാശവാദം

ജനിതക മാറ്റം വന്ന മറ്റ് വകഭേദങ്ങള്‍ക്കെതിരെ മികച്ച ഫലപ്രാപ്തി രണ്ട് വാക്‌സീനുകളും കാണിക്കുന്നതിനാല്‍ ഒമിക്രോണിനെയും പ്രതിരോധിക്കാനാവുമെന്നാണ് കരുതുന്നത്

Published

|

Last Updated

മോസ്‌കോ | റഷ്യന്‍ നിര്‍മ്മിത കൊവിഡ് പ്രതിരോധ വാക്‌സീനുകളായ സ്പുട്‌നിക് ഫൈവ്, സ്പുട്‌നിക് ലൈറ്റ് എന്നിവയ്ക്ക് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ സാധിച്ചേക്കുമെന്ന് നിര്‍മാതാക്കളായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ ആരംഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ടും അറിയിച്ചു.

ജനിതക മാറ്റം വന്ന മറ്റ് വകഭേദങ്ങള്‍ക്കെതിരെ മികച്ച ഫലപ്രാപ്തി രണ്ട് വാക്‌സീനുകളും കാണിക്കുന്നതിനാല്‍ ഒമിക്രോണിനെയും പ്രതിരോധിക്കാനാവുമെന്നാണ് കരുതുന്നത്. വാക്‌സീനില്‍ മാറ്റംവരുത്തേണ്ടതില്ലെങ്കില്‍ 2022 ഫെബ്രുവരിയോടെ ഒമിക്രോണ്‍ ബൂസ്റ്ററുകള്‍ ലഭ്യമാക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി ഇ ഒ അറിയിച്ചു.

Latest