International
ഇസ്താംബൂൾ സ്ഫോടനം : അമേരിക്കയുടെ അനുശോചനം തുർക്കി നിരസിച്ചു
കുർദിഷ് തീവ്രവാദികളുമായി ബന്ധമുള്ള സിറിയൻ യുവതി അറസ്റ്റിൽ

ഇസ്താംബുൾ | തുർക്കിയിലെ ഇസ്താംബൂളിൽ ബിയോഗ്ലു ജില്ലയിലെ ഇസ്തിക്ലാൽ സ്ട്രീറ്റിലുണ്ടായ ബോംബ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും സംഭവത്തിൽ കുർദിഷ് തീവ്രവാദികളുമായി ബന്ധമുള്ള സിറിയൻ യുവതിയെ അറസ്റ്റ് ചെയ്തു. സ്ഫോടനത്തെ അമേരിക്ക അപലപിക്കുകയും , അനുശോചനം അറിയിക്കുകയും ചെയ്‌തെങ്കിലും തുർക്കി നിരസിച്ചു. കുർദിഷ് തീവ്രവാദികളുമായി ബന്ധമുള്ള സിറിയൻ യുവതിയെ അറസ്റ്റ് ചെയ്തതോടെയാണ് അനുശോചനം തുർക്കി നിരസിച്ചത്.
അമേരിക്ക ആയുധങ്ങൾ വിതരണം ചെയ്യുന്നതായി പ്രസിഡന്റ് റജബ് ത്വയ്യിബ് കുറ്റപ്പെടുത്തിയിരുന്നു.
യുഎസ് എംബസിയുടെ അനുശോചന സന്ദേശം ഞങ്ങൾ സ്വീകരിക്കുന്നില്ല. ഞങ്ങൾ അത് നിരസിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. തിരക്കേറിയ ഷോപ്പിംഗ് പാതയിലുണ്ടായ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം പി കെ കെയാണെന്ന് തുർക്കി ആഭ്യന്തര മന്ത്രി നേരത്തെ ആരോപിച്ചിരുന്നു.ബോംബ് സ്ഥാപിച്ചവനിതയടക്കം 46 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്