Connect with us

Oman

ഇന്ത്യന്‍ ടൂറിസ്റ്റ് വിസ അനുവദിച്ചത് ഒമാനി പൌരന്മാര്‍ക്ക് അനുഗ്രഹമാകും

Published

|

Last Updated

മസ്‌കത്ത് | കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ നിര്‍ത്തിവച്ച ടൂറിസ്റ്റ് വിസ ഇന്ത്യ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ഒമാനിലെ സ്വദേശികള്‍ക്കും അനുഗ്രഹമായി. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ ഒക്ടോബര്‍ 15 മുതലും വ്യക്തിഗത ടൂറിസ്റ്റ് വിസകള്‍ നവംബര്‍ 15 മുതലുമാണ് ഇന്ത്യ അനുവദിക്കുക. ഗ്രൂപ്പ് ടൂറിസ്റ്റുകളാണെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ഇന്ത്യയില്‍ പ്രവേശിക്കാം. ഇ- ടൂറിസ്റ്റ് വിസയും അനുവദിക്കും. എംബസികളില്‍ നിന്നും എമിഗ്രേഷന്‍ ബ്യൂറോയില്‍ നിന്നും ടൂറിസ്റ്റ് വിസകള്‍ ലഭിക്കും. https://indianvisaonline.gov.in/evisa/ ല്‍ ഇ- വിസക്ക് അപേക്ഷിക്കാം.

വത്തായയിലെ ബി എല്‍ എസ് ഇന്റര്‍നാഷനല്‍ സര്‍വീസസ് വഴി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 15ന് മുമ്പ് അനുവദിച്ച എല്ലാ ടൂറിസ്റ്റ് വിസകളും അസാധുവാകും. സിംഗിള്‍ എന്‍ട്രിയായി 30 ദിവസത്തേക്കാണ് ടൂറിസ്റ്റ് വിസ. വിനോദ സഞ്ചാരത്തിനും ചികിത്സക്കും മറ്റുമായി നിരവധി സ്വദേശികള്‍ ഇന്ത്യയിലും കേരളത്തിലും എത്താറുണ്ട്.