Connect with us

International

ഗസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഇസ്‌റാഈല്‍ തടഞ്ഞു; ഗ്രേറ്റ തന്‍ബെര്‍ഗ് കസ്റ്റഡിയില്‍

യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്

Published

|

Last Updated

ഗസ | ഇസ്‌റാഈല്‍ രൂക്ഷമായ കരയുദ്ധം നടത്തുന്ന ഗസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഇസ്‌റാഈല്‍ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രീസ്, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളില്‍ വന്‍ പ്രകടനങ്ങളുണ്ടായി. യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്.

യുഎന്‍ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക അല്‍ബനീസും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും കപ്പലുകള്‍ കേടുപാടുകള്‍ കൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കപ്പലുകളിലുള്ളവര്‍ സുരക്ഷിതരാണെന്നാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാസയിലേക്ക് പോകുന്ന കപ്പലുകള്‍ തടയുമെന്ന് ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിരുന്നു. യുദ്ധമുഖത്ത് മാനുഷിക സഹായം ലഭ്യമാക്കുന്നതില്‍ വ്യക്തമായ അന്താരാഷ്ട്ര നിയമം ഉപയോഗിച്ചാണ് കപ്പലുകള്‍ പുറപ്പെട്ടതെങ്കിലും സന്നദ്ധ പ്രവര്‍ത്തകര്‍ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിക്കുകയാണെന്ന നിലപാടിലാണ് ഇസ്‌റാഈല്‍.

ഇതുവരെ 13 കപ്പലുകള്‍ ഇസ്രായേല്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്. പട്ടിണി കിടക്കുന്ന പലസ്തീനികള്‍ക്കുള്ള സഹായവുമായി പുറപ്പെട്ട 30 കപ്പലുകള്‍ ഇപ്പോഴും യുദ്ധക്കെടുതിയില്‍ അകപ്പെട്ട പ്രദേശത്തിന്റെ തീരത്ത് എത്താനുള്ള വഴിയിലാണ്. നിയമവിരുദ്ധമായ ഇസ്‌റാഈലി ഇടപെടലുകള്‍ ഞങ്ങളെ പിന്തിരിപ്പിക്കില്ലെന്ന നിലപാടിലാണ് സംഘം. ഉപരോധം തകര്‍ക്കാനും മാനുഷിക ഇടനാഴി തുറക്കാനുമുള്ള തങ്ങളുടെ ദൗത്യം തുടരുമെന്നും അവര്‍ പറഞ്ഞു.

മാനുഷ്‌ക സഹായവുമായുള്ള കപ്പലുകള്‍ തടഞ്ഞ ഇസ്‌റാഈല്‍ നടപടിയെ അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ് അപലപിച്ചു. കപ്പലുകള്‍ തടഞ്ഞെന്ന വാര്‍ത്തകള്‍ ആശങ്കാ ജനകമാണെന്നും ഭീകരമായ മാനുഷിക ദുരന്തം സംഭവിക്കുമ്പോള്‍ ആശ്വാസം പകരാനുള്ള സമാധാന ദൗത്യങ്ങളെ തടഞ്ഞിരിക്കയാണെന്നും അദ്ദേഹം സാമൂഹിക മാധ്യമ പോസ്റ്റില്‍ പറഞ്ഞു. ഈ ദൗത്യത്തില്‍ ഉള്‍പ്പെട്ടവരെ അന്താരാഷ്ട്ര നിയമം കര്‍ശനമായി പാലിച്ചുകൊണ്ട് പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയവും കപ്പലുകള്‍ തടഞ്ഞ നടപടിയെ അപലപിച്ചു.

 

---- facebook comment plugin here -----

Latest