Connect with us

Saudi Arabia

ഇറാൻ വിദേശകാര്യ മന്ത്രി സഊദിയിലെത്തി

ഞായറാഴ്ച ഒമാനിൽ നടക്കാനിരിക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് മുന്നോടിയായി കൂടിയാണ് കൂടിക്കാഴ്ച .

Published

|

Last Updated

ജിദ്ദ| ഹൃസ്വ സന്ദര്ശനാര്ഥം ഇറാനിയൻ വിദേശകാര്യ മന്ത്രി സഊദിയിത്തി.ജിദ്ദയിലെത്തിയ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചിയെ സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ സ്വീകരിച്ചതായി അൽ അറേബ്യ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

സഊദി മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും  കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി പ്രശ്‌നങ്ങളും പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്യുമെന്ന്  ഇറാനിയൻ മന്ത്രാലയ വക്താവ് പറഞ്ഞു.

ഞായറാഴ്ച ഒമാനിൽ നടക്കാനിരിക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് മുന്നോടിയായി കൂടിയാണ് കൂടിക്കാഴ്ച .ദോഹയിൽ നടക്കുന്ന ഇറാൻ-അറബ് വേൾഡ് ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകും. നേരത്തെ ഇന്ത്യ  പാക് ബന്ധം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ നയതന്ത്ര ഇടപെടല്‍ ശക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു

---- facebook comment plugin here -----

Latest