Connect with us

Kerala

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാര്‍ തമ്മില്‍ തല്ല്; ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് തലയ്ക്ക് പരുക്ക്

അസഫാക്ക് ആലത്തെ ജയില്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങി

Published

|

Last Updated

തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മില്‍ തല്ല്. സംഭവത്തില്‍ ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസഫാക്ക് ആലത്തിന് പരുക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാല്‍ എന്ന തടവുകാരനുമായാണ് സംഘര്‍ഷമുണ്ടായത്. തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് ചികിത്സ നല്‍കി തിരിച്ചുകൊണ്ടുവന്നു. ഇയാള്‍ക്ക് തലയില്‍ തുന്നലുണ്ട്.

അസഫാക്ക് നേരത്തെ അഞ്ചു തവണ ജയിലില്‍ സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. അസഫാക്കിനെ ജയില്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് വിയ്യൂര്‍ ജയില്‍ കഴിയുന്നത്. സംഘര്‍ഷത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു.

 

---- facebook comment plugin here -----