Connect with us

National

അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 5000 കിലോമീറ്റര്‍

പ്രതിരോധ ഗവേഷണ സ്ഥാപനം (ഡിആര്‍ഡിഒ) ആണ് അഗ്‌നി 5 വികസിപ്പിച്ചെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| അഗ്‌നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചത്. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒറീസയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണം നടന്നത്.

പ്രതിരോധ ഗവേഷണ സ്ഥാപനം (ഡിആര്‍ഡിഒ) ആണ് അഗ്‌നി 5 വികസിപ്പിച്ചെടുത്തത്. 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഒരു ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണിത്.  അഗ്‌നി സിരീസിലെ ഏറ്റവും നൂതനമായ മിസൈലാണിത്.

 

Latest