Organisation
സ്വതന്ത്ര നീതി പൗരാവകാശം: ഐ സി എഫ്
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കും നീതിയുക്തമായും സ്വാതന്ത്രമായും ഉറപ്പാക്കാന്‍ കോടതികള്‍ക്ക് എന്നപോലെ സര്‍ക്കാരുകള്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും ബാധ്യതയുണ്ട്.

ദമാം | സ്വതന്ത്ര നീതി നിര്‍വഹണം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും അത് ഓരോ പൗരന്റെയും അവകാശമാണെന്നും ഐ സി എഫ് ഫ്രീഡം ഡിസ്‌കോര്‍സ് അഭിപ്രായപ്പെട്ടു. നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണ് എന്നതാണ് നിയമവാഴ്ചയുടെ കാതല്‍. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കും നീതിയുക്തമായും സ്വാതന്ത്രമായും ഉറപ്പാക്കാന്‍ കോടതികള്‍ക്ക് എന്നപോലെ സര്‍ക്കാരുകള്‍ക്കും നിയമനിര്‍മാണ സഭകള്‍ക്കും ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ മറ്റെന്തിന്റെ പേരിലോ ഒരാള്‍ക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൗരന്മാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. നമ്മുടെ പൂര്‍വികര്‍ ഒരുമിച്ചുനിന്ന് നേടിയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കല്‍ നമ്മുടെ കടമയാണെന്നും പ്രവാസികള്‍ക്കും ഇതില്‍ ധാരാളം ചെയ്യാനുണ്ടെന്നും ഫ്രീഡം ഡിസ്‌കോഴ്‌സ് ഓര്‍മിപ്പിച്ചു.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ‘നീതി സ്വതന്ത്രമാവട്ടെ’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ദമാം റീജ്യന്‍ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ഫ്രീഡം ഡിസ്‌കോഴ്‌സ്. ഹോളിഡേയ്‌സ് ഹോട്ടലില്‍ ഐ സി എഫ് റീജ്യന്‍ ഡെപ്യൂട്ടി പ്രസിഡന്റ് സിദ്ദിഖ് സഖാഫി ഉറുമി ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ സെക്രട്ടറി അന്‍വര്‍ കളറോഡ് വിഷയാവതരണം നടത്തി. ഓപറേഷനല്‍ അഫയേഴ്‌സ് പ്രസിഡന്റ് ശംസുദ്ധീന്‍ സഅദി അധ്യക്ഷത വഹിച്ചു.
റീജ്യന്‍ പ്രസിഡന്റ് അഹ്മദ് നിസാമി, സാമൂഹിക പ്രവര്‍ത്തകരായ സാജിദ് ആറാട്ടുപുഴ, മഹമൂദ് പൂക്കാട്, സ്വബൂര്‍ വാരം പ്രസംഗിച്ചു. മീഡിയ ആന്‍ഡ് പി ആര്‍ സെക്രട്ടറി മുസ്തഫ മുക്കൂട് മോഡറേറ്റര്‍ ആയിരുന്നു. ഓര്‍ഗനൈസേഷന്‍ സെക്രട്ടറി മുനീര്‍ തോട്ടട സ്വാഗതവും അഡ്മിന്‍ സെക്രട്ടറി ജാഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.