Kerala
കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തെറിയണം; വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി
ഇത് പ്രജാ രാജ്യമാണ്. പ്രജകളാണ് രാജാക്കന്മാര്‍. വ്യക്തിപരമായ നിവേദനങ്ങള്‍ നേരിട്ട് നല്‍കരുതെന്നും സുരേഷ് ഗോപി.

പാലക്കാട് | കലുങ്ക് സംവാദ പരിപാടിക്കിടയില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തേക്ക് എറിയണമെന്ന് മണ്ണാര്‍ക്കാട് ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സൗഹൃദ വികസന സദസ്സിനിടെ സുരേഷ് ഗോപി പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് വേദപഠനത്തിനുള്ള അവസരം ഉണ്ടാക്കാനാകുമോ എന്ന ചോദ്യത്തിന് അത് എം എല്‍ എയോട് ചോദിക്കാനായിരുന്നു മന്ത്രിയുടെ മറുപടി. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ കൈയിലാണ്. സര്‍ക്കാരാണ് വേദപഠനം നടത്തേണ്ടത്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ മാത്രം തന്നോട് വന്ന് പറഞ്ഞാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇത് പ്രജാ രാജ്യമാണ്. പ്രജകളാണ് രാജാക്കന്മാര്‍. കൂടാതെ വ്യക്തിപരമായ നിവേദനങ്ങള്‍ നേരിട്ട് നല്‍കരുതെന്നും സുരേഷ് ഗോപി നിര്‍ദേശം നല്‍കി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പറളിയിലെ പരിപാടിക്ക് എത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം സംഘാടകര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു.