Kerala
രാഷ്ട്രീയം ഇതുവരെ ഉപജീവന മാർഗമാക്കിയിട്ടില്ല; കെ ടി ജലീലിന് ഫിറോസിൻ്റെ മറുപടി
ലീഗിന്റെ വിശ്വാസ്യതയാണ് സി പി എമ്മിന്റെ പ്രശ്‌നം

കോഴിക്കോട് | രാഷ്ട്രീയം ഇതുവരെ ഉപജീവന മാർഗമാക്കിയിട്ടില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറി ഫിറോസ് നടത്തുന്നുവെന്ന മുൻ മന്ത്രി കെ ടി ജലീലിൻ്റെ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഫിറോസ് .
ലീഗിന്റെ വിശ്വാസ്യതയാണ് സി പി എമ്മിന്റെ പ്രശ്‌നം. ആ വിശ്വാസ്യതയില്‍ പോറല്‍ ഏല്‍പ്പിക്കാനാണ് ജലീല്‍ ശ്രമിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. കെ എസ് ആർ ടി സി ജീവനക്കാരനായ പിതാവ് പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു. പിതാവ് ബിസിനസുകാരന്‍ കൂടിയായിരുന്നു. പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവ് ആണ് മാതൃക. അഭിമാനത്തോടെ ഇത് പറയുമെന്നും ഫിറോസ് പറഞ്ഞു.
---- facebook comment plugin here -----