Connect with us

Kerala

ഒരു അഴിമതിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയാന്‍ തനിക്കാവും; മുഖ്യമന്ത്രി പിണറായി വിജയന്‍

ചില മാധ്യമ സ്ഥാപനങ്ങളെ സ്വാധീനിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | ഒരു അഴിമതിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയാന്‍ തനിക്കാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചില മാധ്യമ സ്ഥാപനങ്ങളെ സ്വാധീനിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. തന്റെ മക്കള്‍ തനിക്ക് അപമാനമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല. എന്റെ ശീലങ്ങള്‍ക്കും രാഷ്ട്രീയത്തിനും ചേരാത്ത ഒന്നും മക്കള്‍ ചെയ്തിട്ടില്ല. എന്റെ മകന്‍ അവന്റെ തൊഴിലുമായി കഴിയുകയാണ്. ഒരു പൊതു പ്രവര്‍ത്തനങ്ങളിലും അവന്‍ ഇടപെടാറില്ല.

മകന് അയച്ച സമന്‍സിന്റെ കാര്യം മനോരമയെ അറിയിച്ച മനോരമയും കേന്ദ്ര ഏജന്‍സിയും തമ്മിലുള്ള ബന്ധം എന്താണ്. ഉടനെ പ്രതിപക്ഷ നേതാവ് അതേറ്റെടുക്കുന്നു. തന്നെപ്പറ്റി തെറ്റായ ചിത്രം വരച്ചു കാട്ടാന്‍ ശ്രമിക്കുന്നു. തന്നെ സമൂഹത്തിനു മുന്നില്‍ കളങ്കിതനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടു താന്‍ കളങ്കിതനാവില്ല.

ഇക്കാരമത്രയും മാധ്യമ പ്രവര്‍ത്തകരുടെ വലിയ സ്നേഹ വാത്സല്യങ്ങള്‍ അനുഭവിച്ചവനാണ് ഞാന്‍. അന്നൊന്നും തന്നെ ബാധിച്ചില്ല. എന്തുവന്നാലും ശരിയായി നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഞങ്ങളാരും ഇങ്ങനെ ഒരു ഇ ഡി സമന്‍സ് കണ്ടിട്ടില്ല. എന്റെ മകന് സമന്‍സ് കിട്ടിയതായി അവനും പറഞ്ഞിട്ടില്ല. വലിയ ബോംബ് വരാന്‍ പോകുന്നു എന്നു നേരത്തെ ഒരാള്‍ പറഞ്ഞിരുന്നു. പക്ഷെ ഇതു നനഞ്ഞ പടക്കം ആയിപ്പോയി. പദ്ധതി നിര്‍വഹിക്കുമ്പോള്‍ കരാറുകാരില്‍ നിന്നു കമ്മിഷന്‍ പറ്റുന്ന പരിപാടി ഇല്ലാതായതോടെ ഉന്നത തല അഴിമതി പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞതായു മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest