Connect with us

oman

ഒമാനില്‍ നൂറുകണക്കിന് സര്‍ക്കാര്‍ തസ്തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കും

തൊഴിലവസര പദ്ധതികള്‍ വേഗത്തിലാക്കണമെന്ന ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ആജ്ഞ പ്രകാരമാണിത്

Published

|

Last Updated

മസ്‌കത്ത് | സര്‍ക്കാര്‍ മേഖലയില്‍ ഒമാനികള്‍ക്ക് 1,114 തൊഴിലവസരങ്ങളുണ്ടെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിലവസര പദ്ധതികള്‍ വേഗത്തിലാക്കണമെന്ന ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ആജ്ഞ പ്രകാരമാണിത്.

587 തൊഴിലവസരങ്ങളാണ് ആദ്യ സെറ്റില്‍ വരുന്നത്. ഇവയില്‍ ചിലത് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കിലും മറ്റുള്ളവയില്‍ പ്രവാസികള്‍ക്ക് പകരമായാണ് സ്വദേശികളെ നിയമിക്കുക. സാമ്പത്തിക ഗ്രേഡില്‍ വരുന്ന 286 തസ്തികകളിലേക്കും നിയമനം നടക്കും. മൂന്നാമത്തെ സെറ്റില്‍ വരുന്ന 241 തസ്തികകളില്‍ നിന്നും പ്രവാസികളെ മാറ്റിയാണ് നിയമനമുണ്ടാകുകയെന്നും മന്ത്രാലയം അറിയിച്ചു.

ഇവയില്‍ 11 തസ്തികകള്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കാണ്. 746 എണ്ണം ബിരുദധാരികള്‍ക്കും 109 എണ്ണം പോസ്റ്റ് ജനറല്‍ എജുക്കേഷന്‍ ഡിപ്ലോമയുള്ളവര്‍ക്കും 56 എണ്ണം ജനറല്‍ എജുക്കേഷന്‍ ഡിപ്ലോമക്കാര്‍ക്കും 192 എണ്ണം കൈത്തൊഴിലുകാര്‍ക്കും സഹായികള്‍ക്കുമാണ്.