Kannur
വീട്ടിലെ സ്‌ഫോടനം; ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ആശുപത്രിയിലെ ചികിത്സക്ക് ശേഷം മടങ്ങുന്നതിനിടെയാണ് പോലീസ് നടപടി

ഇരിട്ടി | കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടിലെ സ്ഫോടനത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുക്കോലപറമ്പത്ത് ഹൗസില്‍ കെ കെ സന്തോഷിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോടുള്ള ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കുശേഷം മടങ്ങുന്നതിനിടയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു വീട്ടില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ദമ്പതികളായ മുക്കോലപറമ്പത്ത് ഹൗസില്‍ കെ കെ സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
വീടിന്റെ വര്‍ക്ക് ഏരിയയില്‍ വച്ചാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തു അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണ് സന്തോഷിനെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം മുഴക്കുന്ന് പോലീസ് കേസെടുത്തത്. ദേഹമാസകലം സന്തോഷിന് പരിക്കുകളുണ്ട്. 2018ല്‍ ഈ വീട്ടില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സന്തോഷിന്റെ കൈവിരല്‍ നഷ്ടപ്പെട്ടിരുന്നു.