National
വീടിന് തീപ്പിടിച്ചു; ടി വി ബാലതാരവും സഹോദരനും ശ്വാസം മുട്ടി മരിച്ചു
അപകട സമയം കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ
കോട്ട | രാജസ്ഥാനില്‍ വീട്ടിനു തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസംമുട്ടി ടിവി ബാലതാരം വീര്‍ ശര്‍മ (8)യും സഹോദരന്‍ ഷോറിയ ശര്‍മ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം
അപകട സമയം കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.കോച്ചിങ് സെന്ററില്‍ അധ്യാപകനായ അച്ഛന്‍ ജിതേന്ദ്ര ശര്‍മയും നടി കൂടിയായ അമ്മ റീത്ത ശര്‍മ യും പുറത്തായിരുന്നു.സ്വീകരണമുറിയില്‍ തീ പടര്‍ന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്പി തേജേശ്വനി ഗൗതം പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം
---- facebook comment plugin here -----


