Connect with us

Malabar Movement 1921

ചരിത്രമായി കോട്ടക്കലിലെ സമര സംഘ ക്യാമ്പ്

Published

|

Last Updated

 

കോട്ടക്കൽ | മലബാറിലാകെ സമരങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് തിരൂരങ്ങാടി പള്ളിക്ക് ബ്രിട്ടീഷ് പട്ടാളം വെടിവെച്ചെന്ന വാർത്ത എത്തുന്നത്. കോട്ടക്കൽ ചന്ത നടക്കുന്ന ശനിയാഴ്ചയാണ് സംഭവം. ചന്തക്കെത്തിയവർ കൈയിൽ കിട്ടിയ ആയുധങ്ങളുമായി വലിയൊരു പുരുഷാരമാണ് തിരൂരങ്ങാടി ലക്ഷ്യമാക്കി നീങ്ങിയത്.

മുന്നൊരുക്കമൊന്നും കൂടാതെയാണ് പുരുഷാരം സമരത്തിൽ പങ്കാളികളായത്. മലബാർ ചരിത്ര സംഭവങ്ങൾക്കൊപ്പം കോട്ടക്കലും ഇടം പിടിക്കുന്നത് അങ്ങനെയാണ്. പിന്നീട് സമരക്കാർ കോട്ടക്കൽ താവളമാക്കിയിരുന്നതും ചരിത്രം. ബ്രിട്ടീഷ് വിരോധത്തിനെതിരെ സമരം ശക്തിപ്രാപിച്ച ഘട്ടത്തിൽ സമരക്കാർ പുത്തൂർ പാലം തകർത്തിരുന്നു. സമരത്തിന്റെ ഭാഗമായി പിന്നെയും ഒട്ടേറെ പ്രതിഷേധങ്ങൾ കോട്ടക്കലിൽ നടന്നു. സമരക്കാരുമായി സൗഹാർദത്തിലായിരുന്ന പി എസ് വാരിയർ ആര്യവൈദ്യശാലയിൽ ചർച്ചക്ക് ഇടം ഒരുക്കിയിരുന്നു.

ബ്രിട്ടീഷ് അധികാരികളെ തുരത്താനുള്ള സമരക്കാരുടെ ആവേശമറിഞ്ഞ് വാരിയർ 500 രൂപ സമരക്കാർക്ക് സംഭാവനയായി നൽകിയിരുന്നു. മലബാർ സമര നായകരെ അനുസ്മരിക്കാനായി കോട്ടക്കൽ ബസ് സ്റ്റാൻഡ് കവാടത്തിൽ തന്നെ സ്മാരകം പണിതിട്ടുണ്ട്.

Latest