Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു; ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ടാഗോര്‍ തിയേറ്ററില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

Published

|

Last Updated

തിരുവനന്തപുരം | പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണത്തിനു പിന്നാലെ ഹയര്‍ സെക്കന്‍ഡറി തലത്തിലെ പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനായി തുടക്കമിടുന്ന ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ടാഗോര്‍ തിയേറ്ററില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

ദേശീയതലത്തില്‍ നടന്ന വിദ്യാഭ്യാസ സര്‍വേയില്‍ കേരളം കൈവരിച്ച വിജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നിര്‍വഹിക്കും. കാലോചിതമായ പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ആധുനികവും കാലികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി കേരളം പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 2005ലും 2013ലും പരിഷ്‌കരിച്ച എസ് സി ഇ ആര്‍ ടി, എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്. പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് ഹയര്‍ സെക്കന്‍ഡറി തലത്തിലെ എസ് സി ഇ ആര്‍ ടി പാഠപുസ്തകങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

 

---- facebook comment plugin here -----

Latest