Connect with us

Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദനം: നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പരാതിക്കാരന്‍ ബാറില്‍ വെച്ച് അസഭ്യം പറഞ്ഞെന്നും തനിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും ലക്ഷ്മി മേനോന്‍

Published

|

Last Updated

കൊച്ചി | ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്  നടപടി.

കൊച്ചിയിലെ ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപേയി മര്‍ദിച്ചെന്നാണ് പരാതി. മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും. നടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസയം പരാതിക്കാരന്‍ ബാറില്‍ വെച്ച് അസഭ്യം പറഞ്ഞെന്നും തനിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറയുന്നു. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും പരാതിക്കാരന്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു. പരാതിക്കാരന്‍ ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും നടി ആരോപിച്ചു.

Latest