National
മുംബൈയില്‍ ശക്തമായ മഴ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
റോഡ്, ട്രെയിന്‍, വ്യോമയാന സര്‍വീസുകളെ കനത്ത മഴ ബാധിച്ചു.155 വിമാന സര്‍വീസുകള്‍ വൈകി.

മുംബൈ| മുംബൈയില്‍ ശക്ത മഴ തുടരുന്നു. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുകളാണുള്ളത്. മുംബൈ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ആറ് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
റോഡ്, ട്രെയിന്‍, വ്യോമയാന സര്‍വീസുകളെ കനത്ത മഴ ബാധിച്ചു. റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയതോടെ ട്രെയിന്‍ സര്‍വീസും മന്ദഗതിയിലായി. 155 വിമാന സര്‍വീസുകള്‍ വൈകി. 9 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. നദികള്‍ കരകവിഞ്ഞു ഒഴുകുകയാണ്. വീടുകളിലും കടകളിലും വെള്ളം കയറി. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ വീടിനു പുറത്ത് അനാവശ്യമായി ഇറങ്ങരുതെന്ന് ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.