Connect with us

Kerala

പമ്പാ നദിയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മാലക്കര കൊല്ലരിക്കല്‍ പുതുവാന്‍കോട്ട മാത്യുവിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്.

Published

|

Last Updated

കോഴഞ്ചേരി | പമ്പാ നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാലക്കര കൊല്ലരിക്കല്‍ പുതുവാന്‍കോട്ട മാത്യുവിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3.30 ഓടെ വള്ളക്കടവിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആറന്മുള മാലക്കര ചക്കിട്ടപ്പടി വള്ളക്കടവില്‍ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ മാത്യു ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മാത്യുവും സുഹൃത്ത് വിനുരാജും നദിയില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ, മാത്യു ഒഴുക്കില്‍പ്പെടുകയായിരുന്നു. പോലീസും പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മാത്യുവിനെ രക്ഷിക്കാനായില്ല.