Kerala
ശക്തമായ മഴ; കക്കി - ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു
ഇന്ന് രാവിലെ 10നാണ് നാലാമത്തെ ഷട്ടറും 30 സെ.മീറ്റർ ഉയർത്തിയത്.

പത്തനംതിട്ട|കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി – ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 45 സെ.മീറ്റർ വീതവും ഒന്നാമത്തെ ഷട്ടർ 30 സെ. മീറ്ററും നേരത്തെ ഉയർത്തിയിരുന്നു. ഇന്ന് രാവിലെ 10 നാണ് നാലാമത്തെ ഷട്ടറും 30 സെ.മീറ്റർ ഉയർത്തിയത്.
ഡാമിൽ നിന്ന് ഉയർന്ന തോതിൽ ജലം പുറത്തേക്ക് ഒഴുകുന്നതിനാൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളിൽ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ്.
---- facebook comment plugin here -----