Kerala
കൊല്ലത്ത് എച്ച്1 എന്‍1 സ്ഥിരീകരിച്ചു; പിടിപെട്ടത് നാല് വിദ്യാര്‍ഥികള്‍ക്ക്
എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഒരേ ക്ലാസ്സിലെ കുട്ടികള്‍ക്കാണ് രോഗബാധ.

കൊല്ലം | സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി (എച്ച്1 എന്‍1) സ്ഥിരീകരിച്ചു. കൊല്ലത്താണ് രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് വിദ്യാര്‍ഥികള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.
എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഒരേ ക്ലാസ്സിലെ കുട്ടികള്‍ക്കാണ് എച്ച്1 എന്‍1 പിടിപെട്ടത്.
ആര്‍ എന്‍ എ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസാണ് എച്ച്1 എന്‍1.
പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെയാണ് രോഗം പകരുന്നത്.
സാധാരണ വൈറല്‍ പനിക്ക് സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
---- facebook comment plugin here -----