Connect with us

National

തീവ്രവാദികളുടെ 'ഹ്യൂമൻ ജിപിഎസ്' ബാഗു ഖാൻ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, ഗുരേസ് സെക്ടറിലൂടെയുള്ള നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് ബാഗു ഖാൻ സൗകര്യമൊരുക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ

Published

|

Last Updated

ശ്രീനഗർ | തീവ്രവാദികളുടെ “ഹ്യൂമൻ ജിപിഎസ്” എന്ന് അറിയപ്പെട്ടിരുന്ന ബാഗു ഖാൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നൗഷേര നാർ പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ബാഗു ഖാനും മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടത്. തീവ്രവാദ സംഘടനകൾക്ക് നുഴഞ്ഞുകയറ്റത്തിന് വഴികാട്ടിയായി പ്രവർത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു ബാഗു ഖാൻ.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, ഗുരേസ് സെക്ടറിലൂടെയുള്ള നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് ബാഗു ഖാൻ സൗകര്യമൊരുക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രദേശത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് കാരണം ഭൂരിഭാഗം ശ്രമങ്ങളും വിജയകരമായിരുന്നു. ഭീകര സംഘടനകൾക്ക് ഒരുപോലെ സഹായം നൽകിയിരുന്ന ഇയാൾ ഹിസ്ബുൾ കമാൻഡറായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കഴിഞ്ഞ കുറേ വർഷങ്ങളായി സുരക്ഷാ സേനയെ വെട്ടിച്ച് രക്ഷപ്പെട്ടു നടന്ന ബാനെ, ഏറ്റവും പുതിയ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് സൈന്യം വധിച്ചത്. ബാഗു ഖാന്റെ മരണം പ്രദേശത്തെ തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രണ്ട് ദിവസം മുൻപും ഗുരേസ് സെക്ടറിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

 

Latest