Kerala
തൊടുപുഴയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു
വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോന്റെ മാതാവും മകളുമാണ് മരിച്ചത്

ഇടുക്കി | തൊടുപുഴ മുട്ടം ശങ്കരപ്പിള്ളിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലരമാസം പ്രായമുള്ള കുഞ്ഞും മുത്തശ്ശിയും മരിച്ചു. തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയില്‍ വൈകിട്ട് ശക്തമായ മഴക്കിടെയാണ് അപകടം.വെങ്ങല്ലൂര്‍ കരടിക്കുന്നേല്‍ ആമിന ബീവി (58), കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ് മരിച്ചത്.
നിയന്ത്രണം നഷ്ടമായ കാര്‍ മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോന്റെ മാതാവും മകളുമാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ ഒന്നിച്ച് വാഗമണ്‍ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. അപകടത്തില്‍ ഷാമോനും പരുക്കേറ്റു. ഷാമോനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
---- facebook comment plugin here -----