Kerala
ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പോയ വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്
സഊദി എയര്‍ലൈന്‍സ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്.

തിരുവനന്തപുരം | യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മദീനയിലേക്കുള്ള സഊദി എയര്‍ലൈന്‍സ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്.
തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പോയ വിമാനമാണ് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചു വിട്ടത്.
വിമാനത്തിലെ യാത്രക്കാരനായ 29 വയസുള്ള യുവാവ് ബോധരഹിതനായതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നാണ് അറിയുന്നത്.
---- facebook comment plugin here -----