Kerala
സ്വര്‍ണ്ണപാളി വിവാദം; അടിയന്തര യോഗം ചേരാന്‍ ദേവസ്വം ബോര്‍ഡ്
അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് ചേരുക

തിരുവനന്തപുരം| ശബരിമല സ്വര്‍ണപ്പാളി വിവാദത്തിനിടെ അടിയന്തര യോഗം ചേരാന്‍ ദേവസ്വം ബോര്‍ഡ്. നാളെ തിരുവനന്തപുരത്താണ് യോഗം ചേരുകയെന്നാണ് വിവരം.അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് ചേരുക. ശബരിമല മേല്‍ശാന്തി അഭിമുഖം നാളെയും മറ്റന്നാളുമായി ബോര്‍ഡില്‍ നടക്കുന്നുണ്ട്.
സ്വര്‍ണപ്പാളി വിവാദത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നിലപാട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഉടന്‍ കോടതിയെ സമീപിക്കും. 2019ല്‍ സ്വര്‍ണപ്പാളികള്‍ സ്പോണ്‍സര്‍ക്ക് കൈമാറിയതില്‍ വീഴ്ചയുണ്ടായി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ഉദ്യോഗസ്ഥ തല വീഴ്ചയാണെന്നും് കുറ്റപ്പെടുന്ന ബോര്‍ഡ് രജിസ്റ്ററുകളെല്ലാം കൃത്യമാണെന്നും അവകാശപ്പെടുന്നു.
---- facebook comment plugin here -----