Sexual Abuse
കൊല്ലത്ത് പെണ്‍കുട്ടിക്ക് പീഡനം; മൂന്ന് പേര്‍ പിടിയില്‍
ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

കൊല്ലം | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. പെരുമാതുറ സ്വദേശികളായ നൗഫല്‍, ജസീര്‍, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. നൗഫല്‍, ജസീര്‍ എന്നിവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പാലോട് വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വാടകക്കെടുത്ത വീട്ടില്‍ വെച്ചായിരുന്നു പീഡനം. ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സംഘം ഈ വീട് വാടകക്കെടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റ് പെണ്‍കുട്ടികളെയും സംഘം പീഡിപ്പിച്ചതായാണ് സൂചന.
---- facebook comment plugin here -----