Connect with us

Uae

സൗജന്യ വൈഫൈ സുരക്ഷിതമല്ല; സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടേക്കാം

മുന്നറിയിപ്പ് നൽകി സൈബർ സെക്യൂരിറ്റി

Published

|

Last Updated

ദുബൈ | സൗജന്യ പൊതു വൈഫൈ നെറ്റ്്വർക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. യാത്ര ചെയ്യുമ്പോഴാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം ഈ നെറ്റ്്വക്കുകൾ വ്യക്തിഗത വിവരങ്ങൾക്ക് അപകടം സൃഷ്ടിച്ചേക്കാം. സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്്വർക്കുകൾ വഴി മാൽവെയറുകൾ ഉപകരണങ്ങളിൽ കടന്നുകൂടാനും സൈബർ കുറ്റവാളികൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കാനും സാധിക്കും. ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്താനും ഡാറ്റ വായിക്കാനും വ്യാജ വെബ്‌സൈറ്റുകളിലേക്ക് ഉപയോക്താക്കളെ വഴിതിരിച്ചുവിടാനും സാധിക്കും. പൊതു വൈഫൈ നെറ്റ്്വർക്കുകളിൽ കണക്റ്റു ചെയ്യുമ്പോൾ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വി പി എൻ) ഉപയോഗിക്കാൻ സി എസ് സി നിർദേശിച്ചു. ഇത് എൻക്രിപ്ഷനിലൂടെയും ഡാറ്റാ സുരക്ഷയിലൂടെയും സംരക്ഷണം നൽകും.

പൊതു വൈഫൈ ഉപയോഗിക്കുന്നതിന് മുമ്പ് സ്വകാര്യതാ നയങ്ങൾ വായിക്കാൻ സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്. ഈ നയങ്ങൾ വായിക്കാതെ “എഗ്രീ’ ക്ലിക്ക് ചെയ്യുന്നത് വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യത നൽകും. അമിതമായ ഡാറ്റ ശേഖരണം, സ്വകാര്യതാ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തുക, സോഷ്യൽ മീഡിയ വഴി ലോഗിൻ ചെയ്യുന്നത് ഒഴിവാക്കുക, സൗജന്യ സേവനങ്ങളുടെ നിബന്ധനകൾ ശ്രദ്ധാപൂർവം വായിക്കുക, ശേഖരിച്ച ഡാറ്റ പതിവായി അവലോകനം ചെയ്യുകയും ആവശ്യമില്ലാത്തവ നീക്കം ചെയ്യുകയും ചെയ്യുക എന്നിവ പ്രധാനമാണ് എന്നും അധികൃതർ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.

 

Latest