Connect with us

Uae

റാസ് അൽ ഖൈമയിൽ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ്

യാത്രക്കാർക്ക് ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും ഇമെയിലുകൾ പരിശോധിക്കാനും ദൈനംദിന ജോലികൾ പൂർത്തിയാക്കാനും ഇതിലൂടെ സാധിക്കും.

Published

|

Last Updated

റാസ് അൽ ഖൈമ | എമിറേറ്റിനകത്തും പുറത്തുമുള്ള എല്ലാ പൊതു ബസുകളിലും സൗജന്യ ഹൈ-സ്പീഡ് വൈഫൈ സേവനം ആരംഭിച്ചു. യാത്രക്കാർക്ക് കൂടുതൽ സംവേദനാത്മകവും തടസ്സരഹിതവുമായ യാത്രാനുഭവം നൽകുന്നതിന് റാസ് അൽ ഖൈമ ഗതാഗത അതോറിറ്റിയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

യാത്രക്കാർക്ക് ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും ഇമെയിലുകൾ പരിശോധിക്കാനും ദൈനംദിന ജോലികൾ പൂർത്തിയാക്കാനും ഇതിലൂടെ സാധിക്കും.ബസുകളിൽ സൗജന്യ ഇന്റർനെറ്റ് നൽകുന്നതിലൂടെ, ഗതാഗത കാര്യക്ഷമത വർധിപ്പിക്കുകയും എമിറേറ്റിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സമന്വിത ഡിജിറ്റൽ സേവനങ്ങൾ നൽകുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടർ ജനറൽ എൻജിനീയർ ഇസ്മായിൽ ഹസൻ അൽ ബലൂശി വ്യക്തമാക്കി.

ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ യാത്രക്കാർക്കും ഉറപ്പാക്കുന്നതിനാണ് ഈ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.യാത്രക്കാരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി സേവനം മെച്ചപ്പെടുത്തുന്നതിന് തുടർച്ചയായ മൂല്യനിർണയം നടത്തുമെന്നും അതോറിറ്റി അറിയിച്ചു.

---- facebook comment plugin here -----

Latest