National
രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; നാല് പേരുടെ നില ഗുരുതരം
സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു

ജയ്പൂര്‍ | രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചു. ജലവര്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റുപരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ നാല് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
കെട്ടിടത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ അധ്യാപകരുടേയും നാട്ടുകാരുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്.
അപകടം ഹൃദയഭേദകമാണെന്നും പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ പ്രതികരിച്ചു.
---- facebook comment plugin here -----